സ്പെയിനില്‍ പ്ലംബര്‍ ആയി ജോലി ചെയ്യുന്ന ഫെര്‍ണാണ്ടോ എബെല്ലന്‍സ് സ്വന്തം ഓഫീസ് സജ്ജീകരിച്ചിരിക്കുന്നതിലെ പുതുമയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. നഗരത്തിലെ കോണ്‍ക്രീറ്റ് പാലത്തിനടിയിലാണ് എബെല്ലനസ് തന്റെ ലളിതമായ ഓഫീസ് സജ്ജീകരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഈ തൂങ്ങും ഓഫീസില്‍ സജ്ജമാക്കിയിട്ടുണ്ട്.
നഗരക്കാഴ്ചകള്‍ക്കിടയില്‍ എന്നും അവഗണിക്കപ്പെട്ട് കിടന്നിരുന്ന സ്ഥലം മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് എബെല്ലനസ്. പാലത്തിനു താഴെ രണ്ട് മേല്‍ക്കൂരയ്ക്കിടയില്‍ നിര്‍മ്മിച്ച ചെറിയ ഓഫീസ് ആളുകൾക്ക് കൗതുകമാകുകയാണ്. ഓഫീസിനുള്ളില്‍ കൈപ്പിടിയുടെ സഹായത്തോടെ പാലത്തിന്റെ പല ഭാഗങ്ങളിലേക്ക് നീങ്ങാനും സാധിക്കും.
Post Your Comments