
സീതത്തോട് K R P M H S S ലെ പ്ലസ് ടു വിദ്യാർത്ഥിയായ അശ്വിൻ സാബുവിനെ മൂന്നാം തവണയും Dyfi ക്രൂരമായി മർദ്ദിച്ചു.
ജൂലൈ 18 ആം തിയതി സ്കൂളിൽ വെച്ച് SFI യുടെ മെമ്പർഷിപ്പ് നിരസിച്ച അശ്വിൻ ജൂലൈ 20 ന് സ്കൂളിൽ നിന്നും തിരികെ വരുന്ന വഴി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് 8 ഓളം വരുന്ന Dyfi പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. അവശനായ അശ്വിൻ പെരുനാട് Govt ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ചൈൽഡ് ലൈനിലും ചിറ്റാർ പോലീസിലും പരാതി നൽകിയെങ്കിലും ചിറ്റാർ പോലീസ് പ്രതികളെ സംരക്ഷിക്കുകയും FIR ൽ രണ്ടു അടി അടിച്ചു എന്ന് മൊഴി തിരുത്തുകയും ചെയ്തു.
ഓണ നാളിൽ മണർകാട് പള്ളിയിൽ പോയി തിരിച്ചു വരുകയായിരുന്ന അശ്വിൻ സാബു, അച്ഛൻ സാബു. രണ്ടു അനുജത്തിമാർ, എന്നിവരെ ആങ്ങുമുഴിൽ വെച്ച് അങ്കൂർ ബിജു മോൻ, മോനിഷ് എബ്രഹാം അടക്കമുള്ള dyfi പ്രവർത്തകർ വീണ്ടും ആക്രമിച്ചു. പെരുനാട് ഹോസ്പിറ്റലിൽ വീണ്ടും അഡ്മിറ്റ് ആയ സാബുവും അശ്വിൻ സാബുവും 7/9/2917 വൈകിട്ട് 3.45ന് ഡിസ്‌ചാർജ് ആയി സ്വന്തം ഓട്ടോയിൽ തിരിച്ചു വരികയായിരുന്നു. മുർത്താനിക്കൽ അമ്പലത്തിന്റെ പടിക്കൽ വെച്ച് ഒരു സംഘം dyfi അക്രമികൾ വണ്ടി തടഞ്ഞു. എല്ലാവരുടെയും കൈകളിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റമ്പും മുളവടിയും ഉപയോഗിച്ച് അശ്വിൻ സാബുവിനെയും പിതാവ് സാബുവിനെയും 20 മിനിറ്റോളം അതിക്രൂരമായി മർദ്ദിച്ചു. ഒരു ബസ് വന്നതുകൊണ്ട് ഇരുവർക്കും ജീവൻ തിരിച്ചു കിട്ടി. തുടർന്ന് പെരുനാട് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചു. ഇരുവർക്കും ശരീരത്തിൽ 200ൽ കൂടുതൽ മർദ്ദനം കിട്ടി. പൊട്ടലും, ചതവും ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരം. കണ്ടാൽ അറിയാവുന്ന നാലു പ്രതികൾ, മോനിഷ് എബ്രഹാം, അങ്കൂർ ബിജുമോൻ, സീതത്തോട് സൊസൈറ്റി മെമ്പർ മനു എന്നിവരാണ് പ്രതികൾ. LDF ൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന സാബുവും മകന് SFI ൽ പ്രവർത്തിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞതിന് യാതൊരു മര്യാദയും ഇല്ലാതെ സ്വന്തം പാർട്ടികാർ തന്നെ മർദ്ദിച്ച വേദനയിലും സങ്കടത്തിലും ആണ് സാബു.
Post Your Comments