കണ്ണൂര്‍: തലശ്ശേരിയില്‍ നടക്കുന്ന ചലച്ചിത്ര പുരസ്‌കാര സമ്മേളന വേദിയില്‍ പ്രമുഖ താരങ്ങള്‍ എത്തിയില്ല. ചടങ്ങിന് എത്താത്തത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമല്ല. അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും പിണറായി പറഞ്ഞു.
ക്ഷണിക്കാതെ തന്നെ ചലച്ചിത്രലോകത്ത് നിന്ന് ഇത്തരം പരിപാടിയില്‍ സാന്നിധ്യമുമണ്ടാകണമെന്ന് പിണറായി പറഞ്ഞു. വംശവും വര്‍ണവും ദേശീയതയും അതിര്‍ത്തികളും തീര്‍ത്ത സങ്കുചിതവൃത്തങ്ങളില്‍ ചുരുങ്ങിക്കൂടുന്ന കൂപമണ്ഡൂകങ്ങളായി മനുഷ്യന്‍ മാറിക്കഴിഞ്ഞ ആഗോള വര്‍ത്തമാനത്തില്‍ കലാകാരന് ഏറ്റെടുക്കാനുള്ളത് ഒരു ചരിത്രദൗത്യമാണ്. തീവ്രമായ മനുഷ്യത്വം നിറഞ്ഞു നില്‍ക്കുന്ന ശബ്ദം എല്ലാ വിഭാഗിയതയ്ക്കും മീതെ ഉയരുന്ന ഉറച്ച ശബ്ദമാകണം.
ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും സമരസപ്പെടുന്നത് സവിശേഷമായ സാംസ്‌കാരിക സാഹചര്യത്തിലാണെന്നും പിണറായി പറഞ്ഞു. സാംസ്‌കാരികരംഗത്തും ഫാസിസം പിടിമുറുക്കുകയാണ്. ഇതിനെതിരെ യോജിച്ച പോരാട്ടമാണ് വേണ്ടത്. ജെഡി ഡാനിയേല്‍ പുരസ്‌കാര തുക ഒരു ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതായും പിണറായി പറഞ്ഞു.
Post Your Comments