പത്തനംതിട്ട : ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്രപ്രവേശനം നല്‍കണമെന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പ്രസ്താവന അനാവശ്യ വിവാദം ഉണ്ടാക്കാനാണ്. ഗുരുവായൂര്‍ ഒഴികെയുള്ള ഭൂരിപക്ഷം ക്ഷേത്രങ്ങളിലും ഇത്തരത്തില്‍ ദര്‍ശനം നടക്കുന്നുണ്ട്. സാമൂഹിക പ്രസക്തിയില്ലാത്ത വിഷയം കുത്തിപൊക്കി വിവാദം ഉണ്ടാക്കാനാണ് ശ്രമം
പ്രയാര്‍ ഗോപാലകൃഷ്ണന്‍ (തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് )
ഇത് വ്യക്തിപരമായി അഭിപ്രായം പറയേണ്ട വിഷയമല്ല. തന്ത്രിമാര്‍, ദേവസ്വം ബോര്‍ഡുകള്‍ ഉദേശക സമിതികള്‍, സര്‍ക്കാര്‍ തുടങ്ങിയവരുമായി ആലോചിക്കണം. അജയ് തറയില്‍ ആവശ്യപ്പെട്ടാല്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാം.
തന്ത്രി അക്കീരമണ്‍
ഹിന്ദു ആചാരം പിന്തുടര്‍ന്നവര്‍ക്കാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അര്‍ഹത. ആചാരം പിന്തുടരുന്നവരാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെടണം. ക്ഷേത്രം മ്യൂസിയം അല്ല.
കുമ്മനം രാജശേഖരന്‍
വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് തന്ത്രിമാരും ഹിന്ദു സംഘടനാ നേതാക്കളുമാണ്. ഏകപക്ഷീയമല്ല ചര്‍ച്ചകളിലൂടെയാണ് തീരുമാനം എടുക്കേണ്ടത്.
എസ്.ജെ.ആര്‍. കുമാര്‍ ( വി.എച്ച്.പി സംസ്ഥാന പ്രസിഡന്റ് )
ക്ഷേത്രത്തില്‍ ഏത് മതവിശ്വാസികള്‍ക്കും കയറാം. ഒരോ ക്ഷേത്രത്തിലും അതിന്റേതായ ചിട്ടകളുണ്ട്. അവര്‍ അത് പാലിക്കണമെന്ന് മാത്രം
Post Your Comments