KeralaLatest NewsNews

ആർത്തവ സമയത്ത് അമ്പലങ്ങളിൽ കയറിയെന്നു പറഞ്ഞ ബാലസംഘം പ്രവർത്തകയെ കയ്യൊഴിഞ്ഞു സിപിഎമ്മും: ആചാരത്തിനെതിരല്ലെന്ന് നിലപാട് : മാപ്പ് പറഞ്ഞു പെൺകുട്ടി

പത്തനംതിട്ട: ആര്‍ത്തവകാലത്ത് അമ്പലത്തില്‍ കയറിയെന്ന് പോസ്റ്റിട്ട ബാലസംഘം, എസ്‌എഫ്‌ഐ നേതാവായ പെണ്‍കുട്ടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നതിനു പിന്നാലെ ഭക്ത ജന റാലി. ഹൈന്ദവ സംഘടനകളും ക്ഷേത്രം അധികാരികളും, ആര്‍ത്തവ സമയത്ത് ക്ഷേത്രങ്ങളില്‍ കയറിയെന്ന് യുവതി പൊതുഇടത്തില്‍ പറഞ്ഞതിനെ ചൂണ്ടിക്കാട്ടി നിയമ നടപടികള്‍ക്ക് ഒരുങ്ങുകയാണ്. ക്ഷേത്ര വിശ്വാസങ്ങളേയും ആചാരങ്ങളേയും തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഗൂഢനീക്കമാണ് ഇവിടെ നടക്കുന്നതെന്ന് പറഞ്ഞ് ഭക്തജനസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മഠത്തിക്കാവില്‍ നിന്ന് കുന്നന്താനത്തേക്ക് റാലിയിലും പൊതു സമ്മേളനവും നിശ്ചയിച്ചതോടെയാണ് സിപിഎം യുവതിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്മാറിയിട്ടുള്ളത്.

സിപിഎം വിശ്വാസികൾക്കും വിശ്വാസങ്ങൾക്കും എതിരല്ലെന്ന് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി ഏരിയ കമ്മിറ്റിക്ക് വേണ്ടി ആക്ടിംഗ് സെക്രട്ടറി കെ കെ സുകുമാരന്റെ പേരിലാണ് പ്രസ്താവന.വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യം മാനിക്കപ്പെടുമ്പോൾ തന്നെ അഭിപ്രായങ്ങൾ മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാകരുത്. അവിശ്വാസികളും വിശ്വാസികളും അടങ്ങുന്ന സമൂഹത്തിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഎം. ഇരുകൂട്ടർക്കും അവരവരുടെ വിശ്വാസം വച്ചു പുലർത്താൻ സ്വാതന്ത്ര്യം ഉണ്ടെന്നും അത് പരസ്പര വിദ്വേഷം വളർത്തുന്നതും മത സൗഹാർദ്ദം തകർക്കുന്നതും ആകരുതെന്നും പ്രസ്താവനയിൽ പറയുന്നു.ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായത്.

യുവതിക്കൊപ്പം ആദ്യഘട്ടത്തില്‍ ഉറച്ചുനിന്ന സൈബര്‍ സഖാക്കളും സിപിഎമ്മും പിന്നീട് പിന്‍വലിയുന്ന കാഴ്ചയാണ് കണ്ടത്. ഇന്ന് ഭക്തജന സമിതി, കുന്നന്താനം എന്ന മേല്‍വിലാസത്തില്‍ ആചാര സംരക്ഷണ റാലിയും നടത്തുന്നു.ക്ഷേത്ര വിശ്വാസങ്ങളേയും ആചാരങ്ങളേയും തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് നടന്നതെന്നും ഇതിന്റെ ഭാഗമാണ് മഠത്തില്‍കാവ്, നടയ്ക്കല്‍, കല്ലൂപ്പാറ തുടങ്ങിയ ക്ഷേത്രങ്ങളെ അപമാനിക്കുന്നതെന്നും അവരുടെ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. മാസമുറ സമയത്ത് ദേവിക്കിരിക്കാന്‍ ഒരു മുറി പണിയണമെന്നും ഇതു തെറ്റല്ലെ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മഠത്തിക്കാവിലും നടയ്ക്കലും കല്ലൂപ്പാറയിലും മാസമുറ സമയത്ത് പരീക്ഷണാര്‍ത്ഥം കേറിയെന്നും ഇതില്‍ സംശയം ഉള്ളവര്‍ക്ക് മാസമുറ സമയത്ത് അടിവസ്ത്രം ഊരിക്കാണിച്ച ശേഷം കയറാമെന്നുമായിരുന്നു ബാലസംഘം ജില്ലാ പ്രസിഡന്റു കൂടിയായ നവമി വെല്ലുവിളിച്ചതെന്ന് ഭക്തജനസമിതി ആരോപിക്കുന്നു.

ഞാന്‍ അമ്പലങ്ങളില്‍ പോകുന്ന ആളല്ല, ‘ഞാന്‍ ആര്‍ത്തവ സമയത്ത് അമ്ബലങ്ങളില്‍ കയറി’ എന്ന് പറഞ്ഞത് എന്റെ അപ്പോഴുണ്ടായ മാനസികാവസ്ഥയില്‍ എന്നെ തുടര്‍ച്ചയായി പ്രകോപിപ്പിച്ചതിന്റെ ഭാഗമായി പറഞ്ഞതാണ്.ഞാന്‍ ആ സമയത്ത് അമ്പലങ്ങളില്‍ പോയിട്ടില്ല. എന്റെ ആ അഭിപ്രായത്തില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഇത് മനസ്സിലാക്കി ആ കമന്റ് ഞാന്‍ മുന്‍പേ പിന്‍വലിച്ചിട്ടുള്ളതാണ്. എന്ന് പറഞ്ഞു പെൺകുട്ടി പോസ്റ്റ് ഇട്ടു. പോസ്റ്റിന്റെ പൂർണ്ണ രൂപം :

shortlink

Related Articles

Post Your Comments

Related Articles


Back to top button