YouthWomenLife Style

മഴക്കാലത്ത് മേക്കപ്പുകൾ ഒലിച്ചിറങ്ങാതെ സംരക്ഷിക്കാന്‍ ചില വഴികള്‍

മഴക്കാലമാണെന്നുകരുതി മേക്കപ്പിനോട് നോ പറയണ്ട .സീസണനുസരിച്ചു മേക്കപ്പ് കിറ്റ് ഉപയോഗിക്കാം.തിരഞ്ഞെടുക്കുന്ന കോസ്‌മെറ്റിക് നമുക്ക് മാത്രമല്ല കാലാവസ്ഥക്കും അനുകൂലമോ എന്ന് നോക്കണം.

വാട്ടർ പ്രൂഫ് കോസ്‌മെറ്റിക്കുകളുടെ വിപുല ശേഖരം തന്നെയുണ്ട് വിപണിയിൽ.നമ്മുടെ ചർമത്തിന് യോജിച്ചതും എന്നാൽ അധികം പണച്ചിലവ് ഇല്ലാത്തതുമായ ബ്രാൻഡുകൾ എങ്ങനെ തിരഞ്ഞെടുക്കാം.ഒപ്പം മൺസൂണിന്റെ ഇഷ്ട നിറങ്ങൾകൂടി പരീക്ഷിച്ചു നോക്കാം.

എല്ലാ കോസ്‌മെറ്റിക്‌സും മാറ്റി വാട്ടർ പ്രൂഫുള്ളത് വാങ്ങുന്നത് പണച്ചിലവുള്ള കാര്യം തന്നെയാണ്.എന്നാൽ ഉള്ള കോസ്മെറ്റിക്സിന് ഡബിൾ ഡ്യൂട്ടി കൊടുത്താൽ പണം ലാഭിക്കാം.ഏതു പ്രൊഡക്ടിനെയും വാട്ടർ പ്രൂഫാക്കി നിർത്താനുള്ള കഴിവ് അക്വാ സീലിനുണ്ട്. സാധാരണ ഐഷാഡോ കൺപോളകളിൽ പുരട്ടിയതിനു ശേഷം അക്വാ സീൽ പുരട്ടി ഐ മേക്കപ്പ് വാട്ടർ പ്രൂഫ് ആക്കിമാറ്റാം.

മേക്കപ്പ് ഇടുന്നതിനു മുമ്പ് പ്രൈമർ പുരട്ടിയാൽ ചർമ്മം സ്മൂത്താകാൻ സഹായിക്കും. മേക്കപ്പ് പടരാതിരിക്കാൻ പ്രൈമർ ഉപയോഗിച്ച് നല്ല ബേസ് കൊടുക്കാം . പൊടിയിൽനിന്നും ഈർപ്പത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കും. വെള്ളംപോലിരിക്കുന്ന ഫൗണ്ടേഷൻ ഉപയോഗിക്കാതെ പകരം തരിയായിട്ടുള്ള ഫൗണ്ടേഷൻ ഉപയോഗിച്ചാൽ അത് മഴക്കാലവുമായി യോജിക്കും.
ക്രീമി ലിപ്സ്റ്റിക്കുകൾ ഒഴിവാക്കി ലിപ് ലൈനർകൊണ്ട് അരികുകൾ വരച്ചുള്ളിൽ ലൈറ്റായി ലിപ്സ്റ്റിക് നിറച്ചാൽ മതിയാകും.

ഐ ലൈനർ ഉപയോഗിക്കുന്നതിനു മുമ്പ് കൺപോളകൾ ഹൈഡ്രേറ്റ് ചെയ്യുക.ഫെൽറ്റ് പേന ലൈനർ ഉപയോഗിച്ചാൽ പെട്ടെന്ന് ഉണങ്ങുകയും ദീർഘനേരം നിൽക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button