Latest NewsKeralaNews

‘മേക്കപ്പ് ചെയ്യിക്കാനായി ഒരിക്കലും മക്കളുടെ മുന്നില്‍ ഇരുന്ന് കൊടുക്കരുത്’- രസകരമായ വീഡിയോ പങ്കുവെച്ച് ജയസൂര്യ

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച നടനാണ് ജയസൂര്യ. താരത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. താരം തന്നെ തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ വേദയ്ക്ക് മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്ത അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജയസൂര്യ.

തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിക്കുന്നുണ്ട്. വേദയ്ക്ക് മുന്നില്‍ ഫേഷ്യലിന് ഇരുന്ന് കൊടുത്ത അനുഭവം ആണ് ജയസൂര്യ പങ്കുവെച്ചത്. തന്റെ മുഖത്ത് എന്താണ് ചെയ്യുന്നതെന്ന് താരം മകളോട് ചോദിച്ചിരുന്നു. ഫേഷ്യല്‍ ചെയ്യുകയാണ് താനെന്നായിരുന്നു വേദയുടെ മറുപടി. അങ്ങനെ ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോള്‍ വെളുക്കുമെന്നായിരുന്നു മകളുടെ മറുപടി. അമ്മയുടെ ഷോപ്പിംഗ് കഴിയുമ്പോള്‍ താന്‍ വെളുക്കാറുണ്ടെന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി. മേക്ക് അപ്പ് ചെയ്യുന്നതിന്റെ വീഡിയോയും അതിനുശേഷമുള്ള ചിത്രവും താരം തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

https://www.facebook.com/Jayasuryajayan/videos/391285271786411/?t=11

https://www.facebook.com/Jayasuryajayan/posts/1406215699532106

shortlink

Related Articles

Post Your Comments

Related Articles


Back to top button