Jobs & VacanciesLatest News

എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ ; സുപ്രധാന തീരുമാനവുമായി പിഎസ് സി

തിരുവനന്തപുരം ; എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ സുപ്രധാന തീരുമാനവുമായി പിഎസ് സി. പരീക്ഷ റദ്ദാക്കില്ലെന്ന് പിഎസ്‌സി അറിയിച്ചു. അക്കാദമിക്-സിലബസ് കമ്മിറ്റിയുടെയും പരീക്ഷാ നിരീക്ഷണ സമിതിയുടെയും ശുപാര്‍ശകള്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്താണ് അന്തിമ തീരുമാനമെടുത്തത്. ഓഗസ്റ്റ് അഞ്ചാം തീയതി പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ക്കായി നടത്തിയ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയുടെ പൊതുവിജ്ഞാന വിഭാഗത്തില്‍ നിന്ന് നാലും മലയാളത്തില്‍ നിന്ന് ഒന്നും ചോദ്യങ്ങൾ റദ്ധാക്കി. ഇത് പ്രകാരം 95 മാര്‍ക്ക് കണക്കാക്കി മൂല്യനിര്‍ണയം നടത്തി റാങ്ക്പട്ടിക തയ്യാറാക്കുമെന്നും പരീക്ഷ റദ്ദാക്കില്ലെന്നും വ്യക്തമാക്കിയ പി.എസ്.സി. അന്തിമ ഉത്തരസൂചികയും പ്രസിദ്ധീകരിച്ചു.

പാഠ്യപദ്ധതിയിലുള്ള പഠന വിഷയങ്ങള്‍ക്ക് മുഴുവന്‍ പ്രാതിനിധ്യം നല്‍കാന്‍ ചോദ്യകര്‍ത്താവ് ശ്രദ്ധിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പാനലില്‍ നിന്ന് ഒഴിവാക്കാനും സമിതികള്‍ ശുപാര്‍ശ ചെയ്തു. നൂറു ചോദ്യങ്ങളില്‍ പൊതുവിജ്ഞാന വിഭാഗത്തിലെ 20 ചോദ്യങ്ങള്‍ക്കെതിരെ മാത്രമാണ് പരാതിയുണ്ടായത്. അ തിന്റെ പേരില്‍ പരീക്ഷ റദ്ദാക്കാനാകില്ലെന്നും സര്‍വകലാശാലാ പരീക്ഷകള്‍ക്കെന്നതു പോലെ പി.എസ്.സിക്ക്, പാഠ്യപദ്ധതി കര്‍ശനമായി നിഷ്‌കര്‍ഷിക്കാനാകില്ലെന്നും സമിതിയംഗങ്ങള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഉദ്യോഗാര്‍ഥികള്‍ക്കുള്ള മാര്‍ഗരേഖയെന്ന നിലയ്ക്കാണ് പാഠ്യപദ്ധതി പ്രസിദ്ധീകരിക്കുന്നതെന്നും അക്കാര്യം ഉദ്യോഗാര്‍ഥികളെ വെബ്‌സൈറ്റിലൂടെ അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

പൊതുവിജ്ഞാന വിഭാഗത്തില്‍ നിന്നും ചൈനയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചു കൊണ്ട് സണ്‍യാറ്റ്‌സണ്‍ രൂപീകരിച്ച സംഘടനയേത്, പസഫിക് സമുദ്രത്തില്‍ ഏകദേശം എത്ര ദ്വീപുകള്‍ കാണപ്പെടുന്നു, മധ്യ അറ്റ്‌ലാന്റിക് പര്‍വതനിരയുടെ നീളം എത്രയാണ്, ”1398ല്‍ തന്നെ യുദ്ധം ആരംഭിക്കേണ്ടതായിരുന്നു; പക്ഷെ ഭീരുക്കളെപ്പോലെ അവര്‍ നമുക്ക് കീഴടങ്ങി. നമുക്ക് മ്യൂണിച്ചില്‍ നഷ്ടമായത് ഒരു വ്യത്യസ്ത സന്ദര്‍ഭമാണ്”-ഈ വാക്കുകള്‍ ആരുടേതാണ് എന്നീ ചോദ്യങ്ങൾ ഒഴിവാക്കിയപ്പോൾ ശരിയായ വാക്യം കണ്ടെത്തുന്നതിനുള്ള മലയാള ഭാഷാചോദ്യവും റദ്ദാക്കി. വ്യക്തമായ ഉത്തരമില്ലാത്തതിനും അക്ഷരത്തെറ്റിനും ഭാഗിക ഉത്തരങ്ങള്‍ക്കുമാണ് ഈ ചോദ്യങ്ങള്‍ റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button