Latest NewsKeralaNews

വികസന കാര്യങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കും; കേന്ദ്ര ടൂറിസം ഐടി മന്ത്രി

കൊച്ചി: വികസനകാര്യങ്ങളില്‍ ഏറ്റവുമധികം പ്രാധാന്യം കേരളത്തിന് തന്നെ നല്‍കുമെന്ന് കേന്ദ്ര ടൂറിസം ഐടി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ കണ്ണന്താനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

കേരളവും കേന്ദ്രവും തമ്മില്‍ ഏറ്റവും നല്ല അടുത്ത ബന്ധം വേണമെന്നാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി തനിക്കുള്ള വ്യക്തിബന്ധം ഇതിനു സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

മന്ത്രിക്ക് ഉജ്ജ്വല സ്വീകരണമാണ് ബിജെപി കേരള ഘടകം പലയിടങ്ങളിലായി ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്വീകരണത്തിനുശേഷം ജന്മനാടായ കാഞ്ഞിരപ്പള്ളിയിലേക്കു പോകും. ഒന്‍പതു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഷോ കണ്ണന്താനത്തിന്റെ വീടിനു സമീപം മണിമലയിലാണ് സമാപിക്കുന്നത്. 16നു തലസ്ഥാനത്തു സ്വീകരണം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button