Latest NewsNewsIndia

സംഘർഷങ്ങൾ അവസാനിപ്പിച്ച് കശ്മീരിനെ വീണ്ടും സ്വർഗമാക്കുമെന്ന് രാജ്‌നാഥ് സിങ്

അനന്ത്നാഗ്: കശ്മീർ താഴ്‌വരയിൽ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരുമായും ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സംഘർഷങ്ങളിൽനിന്നു കശ്മീരിനെ എത്രയും വേഗം മോചിപ്പിക്കും. ആരൊക്കെ എതിർത്താലും കശ്മീരിനെ വീണ്ടും സ്വർഗമാക്കി മാറ്റുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. കശ്മീരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ആക്ഷേപമുള്ളവർ ഇക്കാര്യം അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചർച്ചയ്ക്കായി മുന്നോട്ടുവരാൻ എല്ലാവരോടും ഞാൻ ആഹ്വാനം ചെയ്യുന്നു. പരാതികൾ ഉള്ളവർ ധൈര്യമായി വരണം. തുറന്ന ഹൃദയത്തോടെ ചർച്ചയ്ക്കിരിക്കാൻ തയാറാണെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. എല്ലാ സംഘർഷങ്ങളും അവസാനിപ്പിച്ചു കശ്മീരിനെ വീണ്ടും സ്വർഗമാക്കാമെന്ന് ഉറപ്പുനൽകുന്നു. ലോകത്തിലെ ഒരു ശക്തിക്കും ഇതിൽനിന്നു നമ്മെ തടയാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button