KeralaLatest NewsNewsNews Story

തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാട്ടും, അതിപ്പോ ഗൂഗിളിന്റെ ആണെങ്കിലും; ഇടുക്കിക്കാരന്‍ മിടുക്കനെ പരിചയപ്പെടാം

രാജാക്കാട്: ഗൂഗിളിനുണ്ടാകുന്ന പിഴവുകള്‍ ചൂണ്ടികാട്ടി ഐടി ലോകത്തില്‍ പുതിയ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ്ക്യാമ്ബ് സ്വദേശിയായ 16 വയസുകാരന്‍. ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജൂബിറ്റ് ജോണ്‍.

കേരളത്തില്‍ നിന്ന് കുറച്ചുപേര്‍ക്ക് മാത്രമേ ഗൂഗിളിന്റെ ഈ അംഗീകാരം ലഭിച്ചിട്ടുള്ളൂ. ജിമെയില്‍ സംവിധാനത്തിലെ ഒരു പിഴവിലൂടെ ആരുടെ അക്കൗണ്ടും ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് ജൂബിറ്റ് ഗൂഗിളിനെ അറിയിക്കുകയായിരുന്നു. ഇത്തരത്തില്‍ മെയില്‍ ഹാക്ക് ചെയ്താല്‍ ജിമെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് ഐഡികള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.

ഗൂഗിളിന്റെ വര്‍ണബിലിറ്റി റിവാര്‍ഡ് പരിപാടിയിലാണ് ഈ മിടുക്കന്‍ തെറ്റ് ചൂണ്ടികാട്ടിയത്. ൂഗുളിന്റെ സേര്‍ച്ച്‌ എന്‍ജിന്‍, ജിമെയില്‍, വിവിധ ആപ്പുകള്‍ തുടങ്ങിയവയുടെ പിഴവുകള്‍ ചൂണ്ടി കാട്ടുന്നതിനായി നടത്തുന്ന പ്രോഗ്രാമാണിത്. ഏകദേശം നൂറോളം പേജുകളുള്ള പട്ടികയില്‍ 49-ാം പേജിലാണ് പതിനാറുകാരന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തലിന് ഗൂഗിള്‍ റിവാര്‍ഡ് നല്‍കും.
ഇടുക്കി തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ജുബിറ്റ് ജിമെയിലുമായി ബന്ധപെട്ട വര്‍ണബിലിറ്റി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മാതാപിതാക്കള്‍ സിബി, ജെസി. ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ഥിയായ ജെറിന്‍ ഏക സഹോദരനാണ്.

shortlink

Post Your Comments


Back to top button