ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ബിനാമി അക്കൗണ്ടില്‍ ഒറ്റത്തവണയായി 246 കോടി കോടി രൂപയുടെ നിക്ഷേപം നടന്നതായി കണ്ടെത്തൽ. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കള്ളപ്പണം കണ്ടെത്തിയത്. ഇതു സംബന്ധിച്ചു നോട്ടീസ് ലഭിച്ചതോടെ പ്രധാനമന്ത്രി ഗരിബ് കല്യാണ്‍ യോജനപ്രകാരം പിഴയൊടുക്കാൻ തയ്യാറാകുകയായിരുന്നു.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനും ഡിസംബര്‍ 30-നും ഇടയിലാണു നിക്ഷേപം നടന്നത്. നോട്ട് നിരോധനത്തിനു ശേഷം ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപത്തില്‍ ഒന്നായിരുന്നു ഇതെന്നും ആദായനികുതി അധികൃതര്‍ പറയുന്നു. സംശയാസ്പദമായ നിക്ഷേപങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 27,000-ത്തിലധികം അക്കൗണ്ട് ഉടമകള്‍ക്കു വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ആദായനികുതിവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
ഇതില്‍ 18,000-ത്തിലധികം പേര്‍ മാത്രമാണ് മറുപടി നല്‍കിയത് .കഴിഞ്ഞ വർഷം നവംബറിൽ ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് നിരോധിച്ചതോടെ രാജ്യത്തെ പല പ്രമുഖരുടെയും ബിനാമി അക്കൗണ്ടിൽ കോടികളുടെ നിക്ഷേപമാണ് നടന്നിരിക്കുന്നത്.
Post Your Comments