തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനു വേണ്ടി പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിൽ ട്രാൻസ്ജെൻഡേഴ്‌സിനായി പ്രത്യേക ഒ പി ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടു കൂടി മാസത്തില്‍ ഒരു തവണയാണ് കോട്ടയത്ത് ഇപ്പോള്‍ ഒ പി പ്രവര്‍ത്തിക്കുന്നത്.
പ്രധാനപ്പെട്ട രണ്ടു മെഡിക്കല്‍ കോളെജുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ സര്‍ജറിക്കാവശ്യമായ സംവിധാനമൊരുക്കും. കോട്ടയം മെഡിക്കല്‍ കോളെജില്‍ സര്‍ജറി രണ്ടു മാസത്തിനുള്ളില്‍ ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടുകൂടിയാണ് സര്‍ജറിക്കാവശ്യമായ സംവിധാനം ഉണ്ടാക്കുകയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി മൂന്ന് ട്രാന്‍സ്ജെന്‍ഡറുകളെ പാരാ ലീഗല്‍ വോളന്റിയര്‍മാരായി തെരഞ്ഞെടുത്തതും കോട്ടയത്താണ്. ലീഗല്‍ സര്‍വീസ് സൊസൈറ്റിയോടൊപ്പം കോട്ടയം മെഡിക്കല്‍ കോളെജിന്റെ സഹകരണം കൂടിയായപ്പോള്‍ ക്ലിനിക്കെന്ന ആശയം ഫലപ്രാപ്തിയിലെത്തുകയായിരുന്നു.
Post Your Comments