![](/wp-content/uploads/2017/08/drones-dji-phantom-3-lowres-.jpg)
ന്യൂഡല്‍ഹി:രാജ്യ സുരക്ഷാ മുൻനിർത്തി ഒറ്റപ്പെട്ടും അനധികൃതമായും കാണപ്പെടുന്ന ഡ്രോണുകള്‍, ചെറുവിമാനങ്ങള്‍ എന്നിവയെ വെടിവച്ചിടാന്‍ എന്‍.എസ്.ജിക്കും സി.ഐ.എസ്.എഫിനും അധികാരം നല്‍കിയേക്കും. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള വസ്തുക്കൾ തുടർച്ചയായി കാണുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.
ഇത്തരത്തില്‍ ഒരു നയം രൂപവല്‍കരിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. നിലവിലെ നിയമമനുസരിച്ച് ദുരൂഹസാഹചര്യത്തില്‍ കാണപ്പെടുന്ന ഡ്രോണുകളെയും ആളില്ലാ ചെറുവിമാനങ്ങളെയും കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥയില്ല.
ഭീകരര്‍ ഡ്രോണുകളും ചെറുവിമാനങ്ങളും ഉപയോഗിച്ച് തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയേക്കുമെന്ന് അടുത്തിടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ എയര്‍ ഫോഴ്സ്, സി.ഐ.എസ്.എഫ് എന്നീ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട നയത്തിന്റെ രൂപരേഖ അന്തിമ ഘട്ടത്തിലാണ്.
Post Your Comments