തിരുവനന്തപുരം: ദിലീപിനെ അനുകൂലിച്ചു സംസാരിച്ചതിന് തലശേരിയിലെ തന്റെ വീട്ടിൽ കരി ഓയിൽ പ്രയോഗം നടത്തിയവരോട് പരിഹാസ മറുപടിയുമായി നടൻ ശ്രീനിവാസൻ.തന്റെ വീട്ടിൽ മാത്രമല്ല ദിലീപിനെ അനുകൂലിച്ച ഗണേഷ് കുമാർ എം.എൽ.എ.യുടെയും ദിലീപിന് വേണ്ടി സംസാരിച്ചവരുടെ ഓരോരുത്തരുടെയും വീട്ടിലും കരി ഓയിൽ ഒഴിക്കണമെന്നും, അഥവാ കരി ഓയിൽ തികയാതെ വന്നാൽ വിദേശത്തുനിന്നും ഇറക്കുമതിചെയ്യണമെന്നും ശ്രീനിവാസന് പറഞ്ഞു. ഓയിൽ ഒഴിച്ചവർ നന്നായി ഒഴിച്ചിരുന്നെങ്കിൽ പെയിന്റ് അടിക്കുന്നത് ലാഭിക്കാമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു .
ദിലീപിന് അനുകൂലമായി താൻ ഒന്നുംതന്നെ സംസാരിച്ചിട്ടില്ല. ദിലീപ് ഇത്തരമൊരു ഹീനകൃത്യം ചെയ്യമെന്നു താൻ വിശ്വസിക്കുന്നില്ലെന്നു മാത്രമാണ് പറഞ്ഞത്. വര്‍ഷങ്ങളായി ഞങ്ങൾ സുഹൃത്തുക്കളാണ്. ഇതിന്റെ പേരിലാണോ കരി ഓയിൽ ഒഴിച്ചതെന്നു അറിയില്ല. നാട്ടിൽ നിന്ന് വിളിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. പോലീസിൽ പരാതി നൽകുന്നില്ലെന്നും എന്നാൽ പോലീസ് സ്വമേധയാൽ കേസെടുത്തിട്ടുണ്ട്.ആവശ്യമെങ്കില്‍ അതുമായി യോജിച്ചു പോകുമെന്നും ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments