Latest NewsKeralaNews

പാണക്കാട് ശിഹാബ് തങ്ങളുടെ ചരിത്രം ഇനി ചിത്രകഥാ രൂപത്തില്‍

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവചരിത്രം ചിത്രകഥാ രൂപത്തില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. നാളെയുടെ തലമുറയ്ക്ക് ശിഹാബ് തങ്ങളുടെ ജീവചരിത്രം വരച്ചുകാട്ടുക എന്ന ലക്ഷ്യത്തോടെ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി പുതിയ പദ്ധതി തയ്യാറാക്കുന്നത്. സയ്യിദ് ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷണല്‍ സമ്മിറ്റ് മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തുടക്കം.

മലബാറിന്റെ പഴയ ചരിത്രത്തോടൊപ്പം തങ്ങളുടെ ബാല്യവും കൗമാരവും കലാലയ ജീവിതവും മരണാനന്തര സമയവും കഥയിലെ പ്രധാന ഭാഗങ്ങളിലുണ്ടാവും. ഇതിനായി ശിഹാബ്തങ്ങളുടെ ചരിത്ര രേഖകള്‍ പാണക്കാട് നടന്ന ചടങ്ങില്‍ മുനവറലി തങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കൈമാറി കഴിഞ്ഞു. രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ വകുപ്പുതലവനായ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചിത്രകഥ തയ്യാറാക്കുന്നത്. വരുന്ന ഒക്ടോബര്‍ ആദ്യവാരം പുസ്തകത്തിന്റെ പ്രകാശനം നടത്താനാണ് തീരുമാനം.
ഇതിനുപുറമെ ശിബാബ് തങ്ങളെക്കുറിച്ച് അറബിക്, ഇംഗ്ലീഷ്, ഉറുദു, ബംഗാളി ഭാഷകളിലും പുസ്തകം ഇറക്കാന്‍ കെ.എം.സി.സിക്ക് പദ്ധതിയിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button