ന്യൂഡൽഹി: ഡല്‍ഹിയിലെ അഞ്ചുവയസുകാരിയെ ക്ലാസ്മുറിയിൽ വച്ച് സ്കൂളിലെ പ്യൂൺ ക്രൂരമായി പീഡിപ്പിച്ചു. ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസുകാരനെ സ്കൂളിലെ ബാത്റൂമിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത നടന്നത്. വീട്ടിലെത്തിയ പെൺകുട്ടി സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തം വരുന്നുണ്ടെന്നും വേദനയുണ്ടെന്നും അമ്മയോട് പറഞ്ഞു. ചികിത്സക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് കുട്ടിക്ക് കൗൺസിലിങ്ങ് നൽകുകയും തൊപ്പി ധരിച്ചയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകുകയുമായിരുന്നു. മൊഴി പ്രകാരം അന്വേഷിച്ചെത്തിയ പൊലീസ് പ്യൂണിനെ അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷമായി സ്കൂളിലെ ജീവനക്കാരനായ വികാസ് (40) എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ശനിയാഴ്ച അധ്യാപകർക്ക് ഉച്ച ഭക്ഷണം നൽകിയ ശേഷം കോറിഡോറിലൂടെ നടക്കവെ പെൺകുട്ടിയെ കണ്ട ഇയാൾ ആളില്ലാത്ത ക്ലാസ്റൂമിലേക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. നേരത്തെ സ്കൂളിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാൾ.
Post Your Comments