Latest NewsIndiaNews

ഏഴുവയസുകാരനെ സ്​കൂളിലെ ബാത്​റൂമിൽ കഴുത്തറുത്ത്​ കൊന്ന സംഭവത്തി​​ന് പിന്നാലെ ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത

ന്യൂഡൽഹി: ഡല്‍ഹിയിലെ അഞ്ചുവയസുകാരിയെ ക്ലാസ്​മുറിയിൽ വച്ച്​ സ്​കൂളിലെ പ്യൂൺ ക്രൂരമായി പീഡിപ്പിച്ചു. ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസുകാരനെ സ്​കൂളിലെ ബാത്​റൂമിൽ കഴുത്തറുത്ത്​ കൊന്ന സംഭവത്തി​​ന് പിന്നാലെയാണ് ഞെട്ടിക്കുന്ന മറ്റൊരു ക്രൂരത നടന്നത്. വീട്ടിലെത്തിയ പെൺകുട്ടി സ്വകാര്യ ഭാഗങ്ങളിൽ നിന്ന്​ രക്​തം വരു​ന്നുണ്ടെന്നും വേദനയുണ്ടെന്നും അമ്മയോട്​ പറഞ്ഞു. ചികിത്​സക്കായി കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
 
ഡോക്​ടർമാർ പരിശോധിച്ചപ്പോഴാണ്​ കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന്​ അറിഞ്ഞത്​. തുടർന്ന്​ കുട്ടിക്ക്​ കൗൺസിലിങ്ങ്​ നൽകുകയും തൊപ്പി ധരിച്ചയാളാണ്​ പീഡിപ്പിച്ചതെന്ന്​ കുട്ടി മൊഴി നൽകുകയുമായിരുന്നു. മൊഴി പ്രകാരം അന്വേഷിച്ചെത്തിയ പൊലീസ്​ പ്യൂണിനെ അറസ്​റ്റ്​ ചെയ്​തു. മൂന്ന് വര്‍ഷമായി സ്കൂളിലെ ജീവനക്കാരനായ വികാസ് (40) എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
 
ശനിയാഴ്​ച അധ്യാപകർക്ക്​ ഉച്ച ഭക്ഷണം നൽകിയ ശേഷം കോറിഡോറിലൂടെ നടക്കവെ പെൺകുട്ടിയെ കണ്ട ഇയാൾ ആളില്ലാത്ത ക്ലാസ്​റൂമിലേക്ക്​ കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പുറത്തു പറയരുതെന്ന്​ ഭീഷണിപ്പെടുത്തിയതായും പൊലീസ്​ പറഞ്ഞു. നേരത്തെ സ്​കൂളിലെ സുരക്ഷാ ജീവനക്കാരനായിരുന്നു ഇയാൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button