Latest NewsNewsIndia

5 പ്രമുഖ വനിതകൾക്ക് സമൂഹ മാധ്യമത്തിലൂടെ വധഭീഷണി

ന്യൂഡൽഹി: സമൂഹ മാധ്യമത്തിലൂടെ 5 പ്രമുഖ വനിതകൾക്ക് വധഭീഷണി. മാധ്യമപ്രവർത്തക അടക്കം അഞ്ചു പ്രമുഖ വനിതകൾക്കെതിരെയാണ് രാജ്യദ്രോഹികൾ എന്നാക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയത്.

ഡൽഹി പൊലീസ് സൈബർ സെൽ വധഭീഷണി മുഴക്കിക ഷില്ലോങ് സ്വദേശിക്കെതിരെ കേസെടുത്തു. മാധ്യമപ്രവർത്തക സാഗരിക ഘോഷ്, എഴുത്തുകാരും പൊതുപ്രവർത്തകരുമായ അരുന്ധതി റോയി, ശോഭാ ഡേ, കവിത കൃഷ്ണൻ, ജെഎൻയുവിലെ വിദ്യാർഥി നേതാവ് ഷെഹ്‌ല റഷീദ് എന്നിവർക്കെതിരെയാണ് വധഭീഷണി ഉയർന്നത്.

കേസ് സാഗരിക ഘോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഫെയ്‌സ്ബുക്കിൽ ഒന്നിലധികം അക്കൗണ്ടുകളുള്ള ഷില്ലോങ് സ്വദേശി പോസ്റ്റ് ഷെയർ ചെയ്തത്. സാഗരിക  ഭീഷണി സന്ദേശം ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

‘ഗൗരി ലങ്കേഷിനെ വെടിവച്ചുകൊന്ന സംഭവം ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളുമായി നടിക്കുന്ന ദേശദ്രോഹികൾക്കു പാഠമായിരിക്കട്ടെ’ എന്നു തുടങ്ങുന്ന പോസ്റ്റിൽ, ഇത് അവസാനത്തേതല്ലെന്നും എല്ലാ ദേശവിരുദ്ധരുടെയും കൊലപാതക പരമ്പരയിലെ ഒരധ്യായം മാത്രമാണെന്നും പറയുന്നു. തുടർന്നാണ് അഞ്ചു പേരുകൾ നൽകിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button