ഗുഡ്ഗാവ്: റയാന്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പൽ നീരജ് ബത്രയെ സസ്പെൻഡ് ചെയ്‌തു. വെള്ളിയാഴ്ച രാവിലെയാണ് ഏഴു വയസ്സുകാരനായ പ്രഥ്യുമാന്‍ താക്കൂര്‍ എന്ന കുട്ടിയെ സ്‌കൂളിലെ ശൗചാലയത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്നു സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പോലീസ് പറഞ്ഞു. ഗുഡ്ഗാവിലെ ഘാംറോജ് സ്വദേശിയാണ് 42 കാരനായ അശോക് കുമാര്‍. സ്‌കൂളിലെ 16 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി ഗുഡ്ഗാവ് ഡെപ്യൂട്ടി കമ്മീഷണര്‍ സിമര്‍ദീപ് സിംഗ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments