ഹൈദരാബാദ്•തെലുങ്കാന എംഎല്‍എയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ജര്‍മ്മന്‍ പാസ്പോര്‍ട്ട് കൈവശം വച്ചതിനാണ് ടി.ആര്‍.എസ് എം.എല്‍.എ രമേഷ് ചെന്നാമാണേണിയുടെ ഇന്ത്യന്‍ പൗരത്വം സര്‍ക്കാര്‍ റദ്ദാക്കിയത്.
വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ഇയാള്‍ ഇന്ത്യന്‍ പൗരത്വം നേടിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍. തെലുങ്കാനയിലെ കരിമാനഗര്‍ ജില്ലയിലെ വെമുലവാഡായില്‍ നിന്നുള്ള എംഎല്‍എയാണ് രമേഷ്. മൂന്ന് പ്രാവശ്യം രമേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Post Your Comments