KeralaLatest NewsNews

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിന്റെ സാധ്യത മുന്നില്‍ കണ്ടാണ് നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്റെ കനത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ലെന്നും കാണിച്ചാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികള്‍ പറയാന്‍ പോലീസ് ആവശ്യപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണ് അപേക്ഷ പരിഗണിക്കുക. എന്നാല്‍ കേസില്‍ തെളിവ് നശിപ്പിക്കുന്നതിലും ഗൂഢാലോചനയിലും നാദിര്‍ഷാക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനായി കൊച്ചിയില്‍ ചികിത്സ തേടിയിരിക്കുകയാണ് നാദിര്‍ഷ. ആശുപത്രി വിട്ടാലുടന്‍ ചോദ്യം ചെയ്തേക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button