തിരുവനന്തപുരം : ജയസൂര്യയെ നായകനാക്കി നാദിർഷ ഒരുക്കുന്ന ചിത്രത്തിനു ഈശോ എന്ന് പേരിട്ടതിനെതിരെ വിശ്വാസി സമൂഹം രംഗത്ത് വന്നിരുന്നു. വിവാദങ്ങള്‍ തുടരുന്നതിനിടെ ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേംബര്‍.
സാങ്കേതിക കാരണങ്ങളുടെ പേരിലാണ് ചിത്രത്തിന് ഈശോ എന്ന പേര് നല്‍കാന്‍ കഴിയില്ലെന്ന നിലപാട് ഫിലിം ചേംബര്‍ സ്വീകരിച്ചത്. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് ഫിലിം ചേംബര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
Post Your Comments