ന്യൂഡല്‍ഹി: ക്രിസ്തുവിന്റെയും മോദിയുടേയും സ്വപ്നങ്ങള്‍ ഒന്ന് തന്നെയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ക്രിസ്തു അഴിമതിക്കെതിരെ പോരാടി, അസമത്വത്തിനെതിരെ പോരാടി. അത് പോലെ തന്നെയാണ് മോദിയുടെ സ്വപ്നങ്ങളും.
അതുകൊണ്ട് അദ്ധേഹത്തിന്റെ സ്വപ്നങ്ങള്‍ ക്രിസ്തീയ സമൂഹവും ഏറ്റെടുക്കണമെന്നും മോദിയുടെ സ്വപ്നങ്ങളും ക്രിസ്തുമതം പറയുന്നതും തമ്മില്‍ ഏറെ പൊരുത്തമുണ്ടെന്നും കണ്ണന്താനം പറയുന്നു. എല്ലാ കുട്ടികളും സ്കൂളില്‍ പോകണം, എല്ലാ വീടുകള്‍ക്കും കക്കൂസ് വേണം, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാകണം അതില്‍ പണവും വേണം, റോഡുവേണമെന്ന് ആഗ്രഹിക്കുന്നു, അഴിമതിക്കെതിരെ പോരാടുന്നു-ഇതൊക്കെയാണ് മോദിയുടെ സ്വപ്നങ്ങള്‍.
നമ്മുടെ പ്രധാനമന്ത്രി ഒരുപാട് സ്വപ്നങ്ങളുള്ള മനുഷ്യനാണ്, എന്റെ ജോലി ആ സ്വപ്നങ്ങളില്‍ ചിലതെങ്കിലും യാഥാര്‍ഥ്യമാക്കുകയാണ്. അതുകൊണ്ട് ഞാന്‍ ആ വലിയ സ്വപ്നത്തിന്റെ ഭാഗമാണ്. ബിസിനസ് മാധ്യമമായ മിന്റിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘പിണറായി വിജയനും ഞാനും വ്യക്തിപരമായി സുഹൃത്തുക്കളാണ്.
അദ്ദേഹമാണ് എന്ന രാഷ്ട്രീയത്തിലെത്തിച്ചത്. ബുധനാഴ്ച അദ്ദേഹവുമായി കേരളത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് ചര്‍ച്ചചെയ്തു. കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചത് അറിഞ്ഞ് വിവിധ സഭാനേതാക്കന്മാര്‍ വിളിച്ചിരുന്നു, അവരെല്ലാം സന്തോഷത്തിലാണ്, എല്ലാവരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും കണ്ണന്താനം അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments