മൂവാറ്റുപുഴ: വിനോദയാത്രയ്ക്കു പോയ മലയാളി വിദ്യാർഥിനി ബീച്ചിൽ മുങ്ങിമരിച്ചു. അഹമ്മദാബാദിൽ ജേർണലിസം വിദ്യാർഥിനിയും കടാതി കാടാപുറത്ത് പോൾ ബേസിലിന്റെ മകൾ അനുജ സൂസൻ പോൾ(22) ആണ് മരിച്ചത്. ഗോവയിലെ കണ്ടോളിം ബീച്ചിലായിരുന്നു അപകടം. സഹപാഠികൾക്കൊപ്പമാണ് അനുജ ഗോവയിലെത്തിയത്. ആറു പേരാണ് സംഘത്തിലുണ്ടായിരുന്നത്.അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ തിരയിൽപ്പെട്ട് നാലുപേർ മുങ്ങിപോവുകയായിരുന്നു. അനുജയുൾപ്പെടെ രണ്ടു പേരെ രക്ഷിക്കാനായില്ല.
Post Your Comments