മലപ്പുറം: സംസ്ഥാന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവുവന്ന സീറ്റിലേക്കാണ് മത്സരം. വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിച്ചു കഴിഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വേങ്ങര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്ത ആഴ്ചയോടെ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലപ്പുറം മണ്ഡലത്തില്‍ നിന്നുള്ള എം.പിയായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് പാർലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ജയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവെച്ചത്. ഏപ്രില്‍ 25നാണ് അദ്ദേഹം രാജി സമര്‍പ്പിച്ചിത്. സാധാരണ ഗതിയില്‍ നിയമസഭ സീറ്റ് ഒഴിവ് വന്നാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇതനുസരിച്ച് ഒക്ടോബര്‍ 25നകം തെരഞ്ഞെടുപ്പ് നടക്കണം. ഇതിനായി സെപ്റ്റംബറില്‍ വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. ഇതോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നയൊരു ഉപതെരെഞ്ഞടുപ്പിനു കൂടി കളം ഒരുങ്ങുന്നത്.
Post Your Comments