CinemaMollywoodLatest NewsMovie SongsEntertainment

ആ മനുഷ്യന്റെ ധാർഷ്ട്യത്തോട് മാത്രമാണ് എന്റെ കലഹം: ഗായിക സിത്താര

മദ്യപാനം സഹജീവികളോട് എന്തും കാണിക്കാനുള്ള ലൈസെൻസ്‌ അല്ലെന്നു ഗായിക സിത്താര കൃഷ്ണകുമാർ. അടുത്തിടെ ഓണാഘോഷപരിപാടിയിൽ പങ്കെടുത്തപ്പോൾ തനിക്കുണ്ടായ ദുരനുഭവം ഫേസ് ബൂക്കിലൂടെ പങ്കുവെക്കുകയായിരുന്നു സിത്താര .

തൃശൂരിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ മദ്യപിച്ചെത്തിയ ഒരാൾ സ്റ്റേജിന് മുൻനിരയിൽ നിന്നുകൊണ്ട് സിത്താരയുടെ മുഖത്ത് നോക്കി അസഭ്യം പറയുകയായിരുന്നു .ആദ്യം അവഗണിച്ചെങ്കിലും പിന്നീട് പ്രതികരിച്ചു .എന്നാൽ തങ്ങളുടെ നാടിനെ കുറച്ചു കണ്ടെന്നും സ്റ്റേജിൽ നിൽക്കുന്ന ആൾ ഇതൊന്നും ശ്രദ്ധിക്കരുതെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം .
എന്നാൽ ഏതുനാട്ടുകാരും തനിക്കു പ്രിയപെട്ടവരാണെന്നും സ്വന്തം നാടിന്റ വില ഇത്തരം ആളുകൾ നഷ്ട്ടപ്പെടുത്തുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടത് നാട്ടുകാരാണെന്നും ,മദ്യപാനം എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്നും സിത്താര തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button