ഗുരുഗ്രാം: രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട സംഭവം പത്തു പേർ പിടിയിൽ. സ്കൂൾ ബസ് ഡ്രൈവർ, കണ്ടക്ടർ, സ്കൂൾ ജീവനക്കാരൻ എന്നിവരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ഗുഡ്ഗാവ് ഡിസിപി സുമിത് കുഹാർ അറിയിച്ചു.
ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രദ്യുമനെ വെള്ളിയാഴ്ച രാവിലെ ളിലെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ മുറിവുണ്ടെന്നും സംഭവസ്ഥലത്തുനിന്നു കത്തി കണ്ടെത്തിയതായും പോലീസ് പറഞ്ഞു. കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനു പിന്നാലെ പ്രദേശവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണു കുട്ടിയുടെ മരണത്തിനു കാരണമായതെന്ന് കുട്ടിയുടെ അച്ഛൻ വരുണ്‍ കുമാർ ആരോപിച്ചു.
Post Your Comments