സൗദി: യുഎസ് സന്ദര്‍ശനത്തിനു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ക്ഷണിച്ചു. സല്‍മാന്‍ രാജാവ് ക്ഷണം സ്വീകരിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് സല്‍മാന്‍ രാജാവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനടെയാണ് സല്‍മാന്‍ രാജാവിനെ യുഎസ് പ്രസിഡന്റ് ട്രംപ് ഔദ്യോഗികമായി ക്ഷണിച്ചതെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
അടുത്ത വര്‍ഷം ആദ്യം രാജാവ് അമേരിക്ക സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ആയി ചുമതലയേറ്റ ശേഷം ആദ്യ വിദേശ സന്ദര്‍ശനം ട്രംപ് നടത്തിയത് സൗദിയിലേക്കാണ്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച് ട്രംപുമായി നേരത്തെ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Post Your Comments