Latest NewsIndia

ട്രെയിൻ സുരക്ഷയ്ക്ക് നിർദേശങ്ങളുമായി റെയിൽ മന്ത്രി

ന്യൂഡൽഹി: തുടർച്ചയായി നടക്കുന്ന റെയിൽവേ അപകടങ്ങളെ തുടർന്ന് റെയില്‍വേ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികള്‍ അവലോകനം ചെയ്യുന്നതിനു കേന്ദ്ര റെയില്‍വേ, കല്‍ക്കരി മന്ത്രി പീയുഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡിലെയും ബോര്‍ഡിന്റെ സുരക്ഷാ ഡയറക്ടറേറ്റിലെയും മുഴുവന്‍ അംഗങ്ങളുമായും ചര്‍ച്ച നടത്തി.

സുരക്ഷയെ സംബന്ധിച്ച വിശദമായ ചര്‍ച്ചയും നടന്നു. സുരക്ഷ പരമപ്രധാനമാണെന്നും ഇതില്‍ വിട്ടുവീഴ്ചയുണ്ടാകരുതെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു. ആളില്ലാ ലവല്‍ ക്രോസിങ്ങുകളും ട്രാക്കിലെ തകരാറുകളെ തുടര്‍ന്നുള്ള പാളം തെറ്റലുമാണ് അപകടങ്ങളിലേക്കു നയിക്കുന്നതെന്ന് യോഗം വിലയിരുത്തി.

പരമ്പരാഗത ഐസിഎഫ് ഡിസൈനിലുള്ള കോച്ചുകളുടെ നിര്‍മാണം നിര്‍ത്തിവച്ചു പുതിയ എല്‍ബിഎച്ച് ഡിസൈനിലുള്ള കോച്ചുകള്‍ മാത്രം നിര്‍മിക്കുക, എല്ലാ ആളില്ലാ ലെവല്‍ ക്രോസിങ്ങുകളും ഒരു വര്‍ഷം കൊണ്ട് ഇന്ത്യന്‍ റെയില്‍വേ ശൃംഖലയില്‍നിന്ന് ഇല്ലാതാക്കുക, പുതിയ ലൈനുകളുടെ നിര്‍മ്മാണം സമയത്തിനു തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ റെയിലുകള്‍ സ്വന്തമാക്കുന്ന നടപടി ത്വരിതപ്പെടുത്തുക. തുടങ്ങിയ നിർദേശങ്ങൾ മന്ത്രി ബോർഡിന് നൽകുകയുണ്ടായി. ഇതോടൊപ്പം പദ്ധതികൾ കൃത്യമായി നിരീക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button