Latest NewsNewsIndia

പ്രധാനമന്ത്രി ഫോളോ ചെയ്യുന്നു എന്നതിനര്‍ത്ഥം സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു എന്നല്ല : ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഏതെങ്കിലും ഒരാളെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നു എന്നതിനര്‍ഥം അയാള്‍ക്ക്​ സ്വഭാവ സര്‍ട്ടിഫിക്കറ്റ്​ നല്‍കുന്നു എന്നല്ല എന്ന്​ ബി.ജെ.പിയുടെ സാമൂഹിക മാധ്യമ വിഭാഗം​. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ല​ങ്കേഷിനെ അശ്ലീലമായി അധിക്ഷേപിച്ചയാളുടെ ട്വിറ്റര്‍ അക്കൗണ്ട് പ്രധാനമന്ത്രി ഫോളോ ചെയ്​തിരുന്നു. അതിനാല്‍ പ്രധാനമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ‘ബ്ലോക്ക് നരേന്ദ്ര മോദി’ പ്രചരണം ട്വിറ്ററില്‍ വ്യാപകമായിരുന്നു. തുടര്‍ന്നാണ്​മറുപടിയുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്​.

ബി.ജെ.പിയുടെ വിവരസാ​ങ്കേതിക വിഭാഗം ദേശീയ നേതാവ്​ അമിത്​ മാളവ്യയാണ്​ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്​. പ്രധാനമന്ത്രി ഒരാളെ ഫോളോ ചെയ്യുന്നത്​ അയാള്‍ക്കുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല. മാത്രമല്ല, പ്രധാനമന്ത്രി ഫോളോ ചെയ്യുന്നുവെന്നത്​ ആ വ്യക്​തി എങ്ങനെ പെരുമാറുന്നു എന്നതിനുള്ള ഗ്യാരന്‍റിയുമല്ല. കോണ്‍ഗ്രസ്​ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനേയും മോദി ഫോളോ ചെയ്യുന്നുണ്ടെന്നും അമിത്​ മാളവ്യ പറഞ്ഞു.
മാത്രമല്ല, കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ പര്‍ദേശ്​ പ​ട്ടേലിനെ ഇപ്പോഴും ഫോളോ ചെയ്യുന്നുണ്ട്​. പര്‍ദേശാകട്ടെ പ്രധാനമന്ത്രി​യ്ക്കെതിരെ ഏറ്റവും മോശം വാക്കുകളാണ്​ ഉപയോഗിക്കുന്നത്​. എന്നാല്‍ നമ്മു​ടെ പ്രധാനമന്ത്രി വ്യത്യസ്​തനാണ്​. അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ആരെയും ട്വിറ്ററില്‍ തടയുകയോ ഫോളോ ചെയ്യുന്നത്​ ഒഴിവാക്കുകയോ ചെയ്യില്ലെന്നും മാളവ്യ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button