Latest NewsIndia

ശാസ്​ത്രജ്​ഞന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ

ന്യൂഡല്‍ഹി:ന്യൂക്ലിയര്‍ ശാസ്​ത്രജ്​ഞനെ സ്വന്തം വീട്ടില്‍ മരിച്ച്‌​ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തി​ല്‍ നിന്ന്​ വിരമിച്ച 64 കാരനായ ശാസ്ത്രജ്​ഞന്‍ ഡോ. യാഷ്​വീര്‍ സൂഡിനെയാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. നാലു ദിവസം പഴകിയ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെടുക്കുന്നത്.

വീട്ടില്‍ നിന്ന്​ ദുര്‍ഗന്ധം ഉയരാന്‍ തുടങ്ങിയതോടെ സമീപവാസികള്‍ ​പോലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബലപ്രയോഗത്തിലൂടെ വീട്ടില്‍ കയറിയപ്പോഴാണ്​ ശാസ്​ത്രജ്​ഞ​​ന്റെ ശരീരം പ്ലാസ്​റ്റിക്​ ഷീറ്റില്‍ പുഴുവരിച്ച നിലയില്‍ കണ്ടത്.​​ മാനസിക പ്രശ്നങ്ങളുള്ള രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ്​ യാഷ്​വീര്‍ കഴിഞ്ഞിരുന്നത്​. അവിവാഹിതരായ മൂന്നു പേരും പുറംലോകവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തി​ല്‍ 2015ലാണ്​ അദ്ദേഹം വിരമിച്ചത്​. വിരമിച്ചതിനു ശേഷം ഗവേഷണ കേന്ദ്രത്തിനു സമീപമുള്ള ഒരു ഇടുങ്ങിയ മുറിയിലാണ്​ അദ്ദേഹം സഹോദരങ്ങളോടൊപ്പം കഴിഞ്ഞിരുന്നത്​.

സാധാരണ മരണമായിരുന്നു ശാസ്​ത്രജ്​ഞ​​ന്റെതെങ്കിലും അദ്ദേഹത്തിന്​ പോഷകാഹാരക്കുറവ്​ ഉണ്ടായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു. അദ്ദേഹത്തി​​ന്റെ സഹോദരങ്ങള്‍ക്കും പോഷകാഹാരക്കുറവുണ്ട്​. ഇരുവരെയും ഹ്യൂമന്‍ ബിഹേവിയന്‍ ആന്‍റ്​ സയന്‍സ്​സ്​ ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. വിരമിച്ചതിനു ശേഷം ത​​ന്റെ ​പെന്‍ഷനോ ഗ്രാറ്റ്വിറ്റിയോ യാഷ്​വീര്‍ ​കൈപ്പറ്റിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button