ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ഫുട്ബോൾ ടീമിനു പുതിയ ജഴ്സി. നീല നിറത്തിലുള്ള ജഴ്സിക്ക് പല പ്രത്യേകതകളുണ്ട്. നൈക്കിയുടെ ഡ്രൈ-ഫിറ്റ് സാങ്കേതിക വിദ്യയിലാണ് ജഴ്സി നിർമിച്ചിരിക്കുന്നത്. വിയര്‍പ്പ് വേഗം വലിച്ചെടുക്കുന്ന വിധമാണ് ജഴ്സിയുടെ രൂപകല്‍പന. ഈ ജഴ്സി ധരിച്ചാൽ കളിക്കാർക്ക് ആവശ്യത്തിന് കാറ്റ് ശരീരത്തിലേക്ക് ലഭിക്കും. കനം കുറഞ്ഞ നൂലുകൊണ്ടാണ് ജഴ്സിയുടെ നിർമാണം.
Post Your Comments