KeralaLatest NewsNews

സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിച്ചവരില്‍ ഭൂരിഭാഗവും റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെന്ന് റിപ്പോര്‍ട്ട്

 

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഇരുചക്ര വാഹനാപകടത്തില്‍ മരിച്ചവരില്‍ 65 ശതമാനവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ബൈക്ക്, സ്‌കൂട്ടര്‍, മോപ്പഡ് എന്നിവയില്‍ സഞ്ചരിച്ചിരുന്ന 1,293 പേരാണ് മരിച്ചത്. ഇവരില്‍ 839 പേര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതില്‍ 676 പേര്‍ പുരുഷന്മാരും 163 പേര്‍ സ്ത്രീകളുമാണ്.

ഹെല്‍മെറ്റ് ധരിക്കാതിരുന്നത് രാജ്യത്ത് 10,135 പേരാണ്. ഇതില്‍ 1519 സ്ത്രീകളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഉത്തര്‍പ്രദേശിലാണ്-3818 പേര്‍.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചതുവഴി സംസ്ഥാനത്ത് ഒരു അപകടമാണ് 2016-ല്‍ രേഖപ്പെടുത്തിയത്. ആരും മരിച്ചില്ല. ഒരാള്‍ക്ക് പരിക്കേറ്റു. രാജ്യത്ത് 2,138 പേരാണ് ഇതേ കാരണത്താല്‍ മരിച്ചത്.

നാലുചക്രവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 472 പേരാണ് സംസ്ഥാനത്ത് അപകടത്തില്‍ മരിച്ചത്. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്.

അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ 56 ശതമാനവും ഓടിച്ചിരുന്നത് 18-35 പ്രായപരിധിയില്‍പ്പെട്ടവരാണ്. 21 ശതമാനം വാഹനങ്ങള്‍ ഓടിച്ചിരുന്നത് 35-45 പ്രായപരിധിയില്‍പ്പെട്ടവരുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button