ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ഘാതകരെ കുറിച്ചു വ്യക്തമായ സൂചനകളില്ലാതെ പൊലീസ്. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചു എങ്കിലും അന്വേഷണത്തില്‍ സഹായിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. വീട്ടിലും ഓഫിസിലും പ്രത്യേക സംഘം പരിശോധന നടത്തി. ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകള്‍ ഓഫിസില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു.
ദൃശ്യങ്ങളില്‍ വ്യക്തമായ ആള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ രേഖ ചിത്രം തയാറാക്കാനും കഴിയില്ല. വീട്ടില്‍നിന്നു കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമല്ല. ഫെയ്‌സ്ബുക്കില്‍ ആഹ്ലാദം പ്രകടിപ്പിച്ചു പോസ്റ്റ് ഇട്ട ഒരാളെ ബെംഗളൂരുവില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറാന്‍ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊലപാതകം സംബന്ധിച്ചു സമഗ്ര അന്വേഷണം നടക്കുമെന്നും ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
Post Your Comments