ബീജിംഗ്: ഇന്ത്യന്‍ സേനയുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു ചൈനീസ് മാധ്യമം രംഗത്ത്. ഒരേ സമയം ചെനയ്ക്കും പാകിസ്ഥാനുമെതിരെ യുദ്ധം ഉണ്ടാകാനുള്ള സാഹചര്യമുണ്ടെന്നു കരസേനാ മേധാവി ബിപിന്‍ റാവത്ത് നടത്തിയ പ്രസ്താവനയാണ് ചൈനീസ് മാധ്യമത്തിന്റെ വിമര്‍ശനത്തിനു കാരണം. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വീണ്ടും രൂക്ഷമാക്കാനാണ് റാവത്തിന്റെ പ്രസ്താവന. ഇന്ത്യയുടെ കരസേനാ മേധാവി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നു ചൈനീസ് മാധ്യമമയായ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തിലൂടെ ആരോപിക്കുന്നു.
യുദ്ധത്തെ ന്യായീകരിക്കുന്ന നിലപാട് ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തി സ്വീകരിക്കാന്‍ പാടില്ല. യുദ്ധത്തിനു കാരണമാകുന്ന സാഹചര്യമുണ്ടെന്ന പ്രസ്താവന നടത്താന്‍ ഇന്ത്യന്‍ സേനയക്ക് എവിടെ നിന്നാണ് ആത്മവിശ്വാസമെന്നും മാധ്യമം ചോദിക്കുന്നു.
വടക്ക് ചൈനയും പടിഞ്ഞാറ് പാകിസ്ഥാനുമായി ഒരേ സമയമുള്ള ദ്വിമുഖ യുദ്ധസാദ്ധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു റാവത്തിന്റെ പ്രസ്താവന. ഡാംഗ്ലോംഗ് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഇരുരാജ്യങ്ങളുടെയും തീരുമാനത്തിന് പിന്നാലെ ചൈനയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും സൈനിക മുന്നൊരുക്കം തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Post Your Comments