ബീജിങ്: ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലും, അതിനു വേണ്ടി പോരാടുന്നതിലും പാകിസ്താന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഇ. പാകിസ്താന്റെ സത്യസന്ധതയെ സംശയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ ബീജിങ് സന്ദര്‍ശനത്തിനു ശേഷം ഇരുവരും ഒരുമിച്ചു നടത്തിയ പത്രസമ്മേളനത്തിലാണ് വാങ് ഇ ഇക്കാര്യം വ്യക്തമാക്കിയത്. ചില രാജ്യങ്ങള്‍ പാകിസ്താന്റെ ത്യാഗത്തിനു വിലകല്‍പ്പിക്കുന്നില്ലെന്നും വാങ് കൂട്ടിച്ചേര്‍ത്തു. ആഗോള ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ പ്രധാനപങ്കാളിയാണ് പാകിസ്താന്‍ എന്നു ഇദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ബ്രിക്‌സ് ഉച്ചകോടി അവസനാനിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് പാക് വിദേശകാര്യമന്ത്രി ചൈനാ സന്ദര്‍ശനം നടത്തിയത്.
Post Your Comments