ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി . എന്നാല്‍ സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേസമയം, കേസ് തെളിയിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. കേസിന്റെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഇന്ന് ബംഗളൂരുവില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇനാം പ്രഖ്യാപിക്കാന്‍ തീരുമാനമായത്.
Post Your Comments