സിർസ: ദേര സച്ച സൗദ നേതാവ് ഗുർമീതിന്റെ ആശ്രമത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ അസാധു നോട്ടുകളും രജിസ്ട്രേഷനില്ലാത്ത കാറും കണ്ടെത്തി. 800 ഏക്കർ സ്ഥലത്ത് നില കൊള്ളുന്ന ദേരാ സച്ചാ സൗധയുടെ ആശ്രമത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
റെയ്ഡിനെ തുടർന്നു ചില മുറികൾ സീൽ ചെയ്തതായും ഹാർഡ് ഡിസ്കുകളും പെൻഡ്രൈവുകളും ഇവിടെനിന്ന് ചാനൽ തത്സമയ പ്രക്ഷേപണങ്ങൾക്ക് ഉപയോഗിക്കുന്ന ഒബി വാനും കണ്ടെടുത്തായി ഉദ്യോഗസ്ഥർ അറിയിച്ചു. ആശ്രമത്തിൽനിന്നു നേരത്തെ പോലീസ് പ്ലാസ്റ്റിക് നാണയങ്ങൾ കണ്ടെടുത്തിരുന്നു.
പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കനത്ത സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്. സുരക്ഷയ്ക്കായി അർധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സിർസയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധനകൾ നടത്തി
Post Your Comments