
ബീഫ് വിഷയവുമായി ബന്ധപ്പെട്ടു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ബീഫ് നിരോധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നും, കേരളത്തില്‍ ബീഫ് ഉപയോഗം തുടരുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. വിദേശികള്‍ സ്വന്തം രാജ്യത്തെ ബീഫ് കഴിച്ച് ഇന്ത്യയിലേക്ക് വരണമെന്നാണ് കണ്ണന്താനം തുറന്നടിച്ചത്.
Post Your Comments