പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്. രാജ്യത്തെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്). ”പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്. ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണ്. അതിനാൽ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാറിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടതായി” – 57-ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദാസറി പറഞ്ഞു.
”ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയ്ക്കായി നാഷ്ണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന് രൂപം നല്‍കണം. നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ പുതിയ സര്‍ക്കാര്‍ നയങ്ങള്‍ കാരണം വാഹന മേഖല ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും മികച്ച അടിത്തറയുള്ള വാഹന മേഖലയണ്ടെന്നും . ഇന്ത്യയിലും വാഹന വ്യവസായം ഈ രീതിയില്‍ ശക്തിപ്പെടണമെന്നും” ദാസറി ആവശ്യപ്പെട്ടു.
2020 ഏപ്രിലോടെ ഭാരത് സ്‌റ്റേജ് 6 നിലവാരം നിര്‍ബന്ധമാക്കാനുള്ള ലക്ഷ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. മലിനീകരണം വലിയൊരളവില്‍ ഇതോടെ കുറയ്ക്കുവാൻ സാധിക്കും. മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിശ്ചിത കാലയളവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിനാൽ സിയാം നിര്‍ദേശത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയാണെങ്കില്‍ രാജ്യത്തെ ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള അനുമതി ഇല്ലാതാകും. അതിനാൽ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ സ്വന്തമായുള്ളവർ പുതിയ വാഹനം സ്വന്തമാക്കുന്നതായിരിക്കു നല്ലത്.
Post Your Comments