Latest NewsTechnology

ഹോളിവുഡ് ടിവി ഷോകള്‍ മൊബൈല്‍ ഫോണില്‍ എത്തിയ്ക്കാന്‍ വോഡഫോണ്‍ പ്ലേയും ഹൂക്കും സഹകരിക്കുന്നു

കൊച്ചി: ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വോഡഫോണ്‍ ഇന്ത്യ. ഏഷ്യയിലെ ആദ്യത്തെ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സേവന ദാതാക്കളായ എച്ച്ഒഒക്യു (ഹൂക്ക്)വുമായി സഹകരിക്കുന്നു. ആയിരക്കണക്കിന് ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് ജനപ്രിയ പരമ്പരകളും വോഡഫോണ്‍ പ്ലേയിലൂടെ ഇനി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ലൈവ് ടിവി, ജനപ്രിയ ഷോകള്‍, പുതിയ സിനിമകള്‍, സംഗീത വീഡിയോകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ അടങ്ങിയ വോഡഫോണിന്റെ നോണ്‍ സ്റ്റോപ്പ് വിനോദ കേന്ദ്രമാണ് വോഡാഫോണ്‍ പ്ലേ.

ഹൂക്കുമായി സഹകരിക്കുന്നതോടെ വോഡഫോണ്‍ പ്ലേ വരിക്കാര്‍ക്ക് ഇനി ബിഗ് ബാംഗ് തിയറി, ആരോ, ദി വാംപയര്‍ ഡയറീസ്, ഗോഥം, സൂപ്പര്‍ഗേള്‍, ഫ്രണ്ട്‌സ്, ദി ഫ്‌ളാഷ് തുടങ്ങിയ പ്രമുഖ അമേരിക്കന്‍ ഷോകള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ കാണാം. ഇതിനു പുറമെ മികച്ച ബോളിവുഡ്, ഹോളിവുഡ് ഹിറ്റുകളും അധിക ചാര്‍ജൊന്നും നല്‍കാതെ വോഡഫോണ്‍ പ്ലേയില്‍ കാണാൻ സാധിക്കും.

”വിനോദങ്ങള്‍ക്കായി ഉപയോഗിക്കുന്ന പ്രഥമ സ്‌ക്രീനായി മൊബൈല്‍ മാറിയതോടെ സമയം ചെലവിടുന്ന കാര്യത്തിലും മൊബൈല്‍ ടിവിയെ മറികടന്നു. വിനോദ പരിപാടികളാണ് ഉപഭോക്താക്കള്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് ഹൂക്കുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. ഇതിലൂടെ വോഡഫോണ്‍ പ്ലേയില്‍ നിലവാരമുള്ള കൂടുതല്‍ പരിപാടികള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും ഓരോ ദിവസവും ലോകം കൂടുതല്‍ ചുരുങ്ങുന്നതോടെ വോഡഫോണ്‍ വരിക്കാര്‍ക്ക് ആഗോള തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള സിനിമകളും ടെലിവിഷന്‍ പരിപാടികളും ഇനി വിരല്‍തുമ്പില്‍ എപ്പോള്‍ വേണമെങ്കിലും എവിടെയും ലഭ്യമാകുമെന്നും” വോഡഫോണ്‍ ഇന്ത്യ വിഎഎസും കണ്ടന്റ് ദേശീയ മേധാവിയുമായ ദീപാങ്കര്‍ ഘോഷാല്‍ പറഞ്ഞു.

”വോഡഫോണുമായുള്ള സഹകരണം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. ഈ സഹകരണത്തോടെ രാജ്യത്തെ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സര്‍വീസിലെ പ്രഥമ സ്ഥാനം ഹൂക്ക് ഒന്നു കൂടി ഉറപ്പിക്കുകയാണെന്നും വോഡഫോണ്‍ വരിക്കാര്‍ക്ക് കാഴ്ചയുടെ പുതിയ അനുഭവമാകും ഇനി പകരുകയെന്നും” എച്ച്ഒഒക്യു ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സലില്‍ കപൂര്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ പരിഗണനയിലുള്ള പ്രഥമ വിനോദ കേന്ദ്രമായി മാറുകയാണ് മൊബൈല്‍ ഫോണെന്ന് ഈയിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പറയുന്നു. 2017 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ മാത്രം ആളുകള്‍ സ്മാര്‍ട്ട്‌ഫോണില്‍ ചെലവിടുന്ന സമയത്തില്‍ 16 ശതമാനം കുതിപ്പുണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. സോഷ്യല്‍ മീഡിയ, വിനോദ ആപ്പുകള്‍ എന്നിവയ്ക്കാണ് ഏറെ ഡിമാന്‍ഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button