
അച്ഛനെ നഷ്ടപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് പിന്നീട് സംഭവിക്കുന്നത്. മരണത്തിന്റെയോ വിവാഹമോചനത്തിന്റെയോ രൂപത്തിലാത്തിലാകാം പലപ്പോഴും കുട്ടികള്‍ക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. എന്നാല്‍ ആ നഷ്ടം ആണ്‍കുട്ടികളില്‍ ശാരീരിക-പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനം തെളിയിക്കുന്നത്.
കുട്ടികളിലെ ശാരീരികവും മാനസികവുമായ ആരോഗ്യം, ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍, സാമൂഹിക വൈകാരിക നൈപൂണി, സ്‌കൂള്‍, ജീവിതാവസ്ഥ കൂടാതെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, അവര്‍ എങ്ങനെ വളര്‍ന്നുവരുന്നു ഇവയെല്ലാം പരിശോധിച്ചായിരുന്നു പഠനങ്ങള്‍. യു എസിലെ നഗരങ്ങളില്‍ ജനിച്ച അയ്യായിരം കുട്ടികളെ പഠനവിധേയമാക്കിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
അച്ഛനെ നഷ്ടപ്പെടുന്നത് കുട്ടികളില്‍ ടെലോമിയറിനെ ഗുരുതരമായി ബാധിക്കുമെന്നും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. ജീവിതത്തില്‍ അച്ഛന്‍ ഇല്ലാതായി കഴിയുമ്പോള്‍ അത് സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ സമ്മര്‍ദം വര്‍ധിക്കുന്നു. അഞ്ചു വയസ്സിന് മുന്‍പേ അച്ഛനെ പിരിഞ്ഞ ആണ്‍കുട്ടികളിലാണ് ഇത് ശക്തമായി കണ്ടുവരുന്നത്.
Post Your Comments