മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു. ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് റാലി നടത്താനായി എത്തിയതായിരുന്നു യെദിയൂരപ്പ. റാലി തടഞ്ഞ പോലീസ് യദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു വിട്ടയച്ചു.
റാലിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. വര്‍ഗീയ കലാപത്തിനു കാരണമാകുമെന്ന ചൂണ്ടികാട്ടിയായിരുന്നു അനുമതി നിഷേധിച്ചത്. റാലി നടത്തുന്നവരെ അറസ്റ്റു ചെയ്യുമെന്നും പോലീസ് കമ്മീഷണര്‍ ടി.ആര്‍. സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു മറികടന്നാണ് യദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റാലി നടത്താനായി എത്തിയത്. തീരദേശ ജില്ലകളിലും ഉടുപ്പി, മംഗളൂരു എന്നിവിടങ്ങളില്‍ ഹിന്ദു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു റാലി.
Post Your Comments