ബെംഗളൂരു: ബംഗളൂരുവില്‍ എസ്ഡിപിഐ അഴിച്ചുവിട്ട ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത് , എസ്ഡിപിഐ കലാപം അഴിച്ചുവിട്ടത് യെദ്യൂരപ്പ സര്‍ക്കാറിനെ താഴെയിറക്കാന്‍.
ബെംഗളൂരു കെജെ ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളില്‍ ആഗസ്റ്റ് 11നു രാത്രി എസ്ഡിപിഐ നടത്തിയ ആക്രമണത്തെക്കുറിച്ച് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ വസ്തുതാപരിശോധനാ പാനല്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും സംസ്ഥാനത്തോടും സര്‍ക്കാരിനോടും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയമായോ വ്യക്തിപരമായോ യാതൊരുവിധ പക്ഷപാതവും കാണിക്കാതെ സത്യം മാത്രമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു കൊണ്ടുവന്നതെന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു.
36 സര്‍ക്കാര്‍ വാഹനങ്ങള്‍, 300ഓളം സ്വകാര്യ വാഹനങ്ങള്‍, നിരവധി വീടുകള്‍ തുടങ്ങിയവ ആക്രമണത്തില്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. ഏകദേശം 15 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ക്ലെയിം കമ്മീഷണര്‍ ജസ്റ്റിസ് കെമ്ബന്ന പിന്നീട് ഹൈക്കോടതിക്കു സമര്‍പ്പിക്കും. സംഭവ ദിവസം രാത്രി പുറത്ത് നിന്നു വന്നവരെ കൂടാതെ പ്രദേശവാസികളില്‍ ചിലരുടെ സഹായം കൂടി അക്രമികള്‍ക്ക് ലഭിച്ചു. പ്രദേശത്തെ ചിലര്‍ക്കെങ്കിലും ഇത്തരമൊരു ആക്രമണത്തെകുറിച്ച് മുന്‍കൂട്ടി സൂചന ലഭിച്ചിരുന്നു.
Post Your Comments