അല്‍ ഐന്‍: രോഗ ശാന്തി നല്‍കാമെന്ന വ്യാജേന സ്ത്രീകളുടെ അര്‍ദ്ധനഗ്ന വീഡിയോ പകര്‍ത്തി പണം തട്ടിയെടുക്കുന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. അറബ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. യുവതിയുടെ അര്‍ദ്ധനഗ്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി പണം തട്ടിയത്. പ്രതിയേയും യുവതിയുടെ സുഹൃത്തിനേയും കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട് .
ഭര്‍ത്താവിന് രണ്ടാമതൊരു ഭാര്യയുണ്ടെന്നറിഞ്ഞ് വേര്‍പിരിഞ്ഞ് താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്. ഇവര്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമയായിരുന്നു. അതിന് ചികില്‍സ നല്‍കാമെന്ന വ്യാജേനയാണിയാള്‍ യുവതിയെ സമീപിച്ചത്.
ഒരു പെണ്‍ സുഹൃത്തിനൊപ്പമാണ് യുവതി ചികിത്സയ്ക്കായി പ്രതിയുടെ വീട്ടില്‍ പോയത്. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇയാള്‍ യുവതിയെ ഒരു ഹോട്ടലിലേയ്ക്ക് ക്ഷണിച്ചു. അവിടെ പ്രത്യേക ചികില്‍സയുണ്ടെന്ന് പറഞ്ഞായിരുന്നു ക്ഷണം.
സുഹൃത്തിനൊപ്പമാണ് യുവതി ഹോട്ടലിലെത്തിയത്. മരുന്നുകള്‍ അടങ്ങിയ എണ്ണ പുരട്ടാനെന്ന വ്യാജേന യുവതിയോട് പ്രതി വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു. യുവതി അനുസരിച്ചു. ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ പ്രതി യുവതിയോട് 10,000 ദിര്‍ഹം ആവശ്യപ്പെട്ടു. യുവതി പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
Post Your Comments