Latest NewsNewsInternational

മ്യാന്‍മറില്‍നിന്ന് കൂട്ടപ്പലായനം : വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് യു.എന്‍

യാങ്കോണ്‍: രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തോളം റോഹിംഗ്യന്‍ വംശജര്‍ മ്യാന്‍മാറില്‍നിന്ന് കൂട്ടപ്പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ. ഇപ്പോള്‍, മ്യാന്‍മാര്‍ സുരക്ഷാസേനയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് കേള്‍ക്കുന്നത്” -ഗുട്ടെറസ് പറഞ്ഞു. യു.എന്നിന്റെ പുതിയ കണക്കുകളനുസരിച്ച്‌ കഴിഞ്ഞ 12 ദിവസംകൊണ്ട് 1,46,000 റോഹിംഗ്യക്കാരാണ് ബംഗ്ലാദേശിലെത്തിയത്.

ഒക്ടോബര്‍മുതല്‍ ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം 2,33,000 ആയി. ഇത്രയും അഭയാര്‍ഥികളെ താങ്ങാനാവില്ലെന്നും അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും കഴിഞ്ഞദിവസം ബംഗ്ലാദേശ് ആവശ്യപ്പെട്ടിരുന്നു. റാഖിന്‍ പ്രവിശ്യയിലെ കലാപം ‘മനുഷ്യ മഹാദുരന്ത’ത്തിലേക്ക് എത്തിച്ചേക്കാമെന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യു.എന്‍. സുരക്ഷാസമിതിക്ക് കത്തയച്ചു.

റാഖീനിലെ ജനങ്ങളെ സംരക്ഷിക്കാനായി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇതരരാഷ്ട്രങ്ങളുമായുള്ള മ്യാന്‍മാറിന്റെ ബന്ധം തകരാറിലാക്കുന്ന തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് സൂക്ഷിക്കണം -ഫെയ്സ്ബുക്കിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മ്യാന്‍മാറിലേതെന്നുപറഞ്ഞ് തുര്‍ക്കി ഉപപ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ്ചെയ്തിരുന്ന ചിത്രങ്ങള്‍ വ്യാജമായിരുന്നു. അത് പിന്‍വലിച്ചിട്ടുണ്ട്.

വ്യാജപ്രചാരണം നടക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും സ്യൂചി പറഞ്ഞു. അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ ആളൊഴിഞ്ഞ ദ്വീപില്‍ താത്കാലികമായി പാര്‍പ്പിക്കാനുള്ള പദ്ധതി ബംഗ്ലാദേശ് പുനരുജ്ജീവിപ്പിച്ചു. കൂടുതല്‍ ലോകരാഷ്ട്രങ്ങളെ വിഷയത്തിലിടപെടീക്കാനുള്ള നയപരമായുള്ള തീരുമാനമാണിതെന്നാണ് ഐക്യരാഷ്ട്രസഭാവൃത്തങ്ങളുടെ വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button