പാറ്റ്ന: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനു പിന്നാലെ സമാന രീതിയിലുള്ള ആക്രമണം. ബിഹാറിലാണ് സംഭവം. ആക്രമണത്തിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. ബിഹാറിലെ അർവാൾ ജില്ലയിലായിലാണ് സംഭവം നടന്നത്. രാഷ്ട്രീയ സഹാറ ദിനപ്പത്രത്തിന്റെ റിപ്പോർട്ടറായ പങ്കജ് മിശ്രയ്ക്കു നേരെയാണ് വധശ്രമം ഉണ്ടായത്.
പങ്കജ് മിശ്രയുടെ നില അതീവ ഗുരുതരമാണ്. പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് പങ്കജ് ഇപ്പോൾ. ആക്രമി സംഘം ബൈക്കിലാണ് എത്തിയത്. രണ്ടു പേർ ഒരുമിച്ചാണ് ആക്രമണം നടത്തിയത്. ആക്രമികളെ പോലീസ് പിടികൂടി. പങ്കജ് മിശ്രയുടെ കെെയിലുണ്ടായിരുന്ന പണം അപഹരിക്കാനാണ് ആക്രമി സംഘം ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപ ആക്രമണം നടക്കുന്ന വേളയിൽ പങ്കജ് മിശ്രയുടെ പക്കലുണ്ടായിരുന്നു.
Post Your Comments