കോഴിക്കോട്: ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ സ്ഥലംമാറ്റ സംവിധാനം നടത്തി . കെ.എസ്.ഇ.ബിയില്‍ പതിനായിരേത്താളം ജീവനക്കാര്‍ക്കാണ് സ്ഥലമാറ്റം ലഭിച്ചിരിക്കുന്നത്. ഒാണ്‍ലൈന്‍ വഴി അേപക്ഷ സ്വീകരിച്ച് ആഗ്രഹിച്ച ഇലക്ട്രിക്കല്‍ സെക്ഷനുകളിേലക്ക് ചില ജീവനക്കാര്‍ക്ക് മാറ്റം ലഭിച്ചെങ്കിലും ദൂരസ്ഥലത്തേക്ക് ‘തട്ട് കിട്ടിയവരും’ കുറവല്ല.
തങ്ങളുെട സമ്മതപ്രകാരം നടപ്പാക്കിയ ഒാണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനത്തിനെതിരെ കാര്യമായി പ്രതികരിക്കാന്‍ തൊഴിലാളി സംഘടനകള്‍ തയാറാവുന്നില്ല. ചീഫ് എന്‍ജിനീയര്‍മാരടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. ചില സെക്ഷനിലെ മുഴുവന്‍ സബ് എന്ജിനീയര്മാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. വൈദ്യുതി വിതരണത്തിലെയും മറ്റും സുഗമമായ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുമെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു.
ഇഷ്ട െസക്ഷനുകളിേലക്ക് മാറാന്‍ അേപക്ഷ െകാടുത്തവരെ പരിഗണിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. സുതാര്യത ഉറപ്പാക്കാനും മനുഷ്യവിഭവശേഷി കൃത്യമായി വീതിക്കാനും ലക്ഷ്യമിട്ടാണ് ഒാണ്‍ലൈന്‍ സ്ഥലംമാറ്റം എന്ന സാഹസത്തിന് കെ.എസ്.ഇ.ബി ഇതാദ്യമായി ഇറങ്ങിപ്പുറപ്പെട്ടത്. ഒരു സെക്ഷനില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വിസുള്ള ലൈന്മാന്മാര് മുതല്‍ താഴോട്ടുള്ള ജീവനക്കാരെയും മൂന്നു വര്‍ഷത്തിലേറെയായി ജോലിചെയ്യുന്ന മറ്റു ഉയര്‍ന്ന ജീവനക്കാരെയുമാണ് സ്ഥലംമാറ്റത്തില്‍ പരിഗണിച്ചത്.
തൊഴിലാളി യൂനിയനുകളുമായി നിരന്തരം ചര്‍ച്ച നടത്തിയശേഷം നിലവില്‍വന്ന ഒാണ്‍ലൈന്‍ സ്ഥലംമാറ്റത്തിനെതിരെ ഭരണകക്ഷി യൂനിയനിലടക്കം പ്രതിഷേധം പുകയുന്നു. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ 20 വര്‍ഷത്തോളം ഒരു സെക്ഷനില്‍ തന്നെ ജോലിയെടുത്തവരെ മലബാറിേലക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments