കോഴിക്കോട്: സംസ്ഥാനത്ത് പശ്ചിമ ബംഗാളില്‍നിന്നുള്ള തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശുകാരായ ക്രിമിനലുകളും തീവ്രവാദികളും. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വാഴക്കാട്ടുനിന്ന് 35 പേരെ രേഖകളില്ലാതെ പിടികൂടിയിരുന്നു. ഇത്ര തുടർന്നാണ് ബംഗ്ലാദേശുകാരുടെ സാന്നിധ്യം വലിയ തോതിലുണ്ടെന്നു സ്ഥിരീകരിച്ചത്.
വാഴക്കാട്ട് അറസ്റ്റിലായത് കെട്ടിട നിര്‍മാണത്തൊഴിലാളികളാണ്. പാസ്‌പോര്‍ട്ട് ഇവരില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായിരുന്നു. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇവരുടെ വിശദാംശങ്ങള്‍ കൈമാറി. എന്‍.ഐ.എ. അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. സംസ്ഥാനത്ത് വിവിധ മേഖലകളിലായി പതിനായിരക്കണക്കിനു ബംഗാളികള്‍ തൊഴിലെടുക്കുന്നുണ്ട്.
ഏജന്റുമാര്‍ മുഖേന കേരളത്തില്‍ എത്തുന്ന ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന ചട്ടം പാലിക്കപ്പെടാറില്ല. ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കൊപ്പമാണ് ബംഗ്ലാദേശുകാര്‍ ഇവിടെയെത്തുന്നത്. ഇവരില്‍ ക്രിമിനലുകള്‍ ഉണ്ടോ എന്ന് അറിയാന്‍ പലപ്പോഴും കഴിയാറില്ല. പോലീസ് അന്വേഷിച്ചുവരുമ്പോഴായിരിക്കും ഇവരുടെ തനിനിറം മനസിലാകുക. ഒരു ജില്ലയിലും ബംഗ്ലാദേശികളെക്കുറിച്ച് വ്യക്തമായ കണക്കില്ലെന്നാണു വിവരം. കരാറുകാര്‍ മുഖേന വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് സംഘടിപ്പിച്ചാണ് ഇവര്‍ ഇവിടെ താമസമുറപ്പിക്കുന്നത്.
Post Your Comments